logo
SERVICE HELPE DESK KGVOA
kgvoaservicehelpdesk@gmail.com
Official Website of Kerala Government Veterinary Officers Association
Admin
സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ : ഡയറക്ടറുമായി ചർച്ച നടത്തി

വെറ്ററിനറി ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച്  KGVOA സമർപ്പിച്ച നിവേദനത്തിലെ ആവശ്യം പരിഗണിച്ച് ഇന്ന് (25.3.2023-ന്) വൈകുന്നേരം 5.45 മുതൽ 8 മണി വരെ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ KGVOA-യുടെ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളുമായി ചർച്ച നടത്തി.

സ്വകാര്യ പ്രാക്ടീസ് മാനദണ്ഡങ്ങൾ:

20.3.2023-ന് സംഘടന സമർപ്പിച്ച നിവേദനത്തിലെ ഒരോ ഖണ്ഡികയും ചർച്ച ചെയ്യുകയും, ക്രിയാത്മകമായ കൂട്ടിച്ചേർക്കലുകൾ ഡയറക്ടർ നിർദ്ദേശിക്കുകയും ചെയ്തു. എല്ലാ നിർദ്ദേശങ്ങളും സർക്കാറിലേക്ക് അംഗീകാരത്തിനായി സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു.

കൂടാതെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ചുള്ള, വേണ്ടത്ര അന്വേഷണങ്ങളില്ലാതെയുള്ള അന്യായമായ വിജിലൻസ് നടപടികൾ ഒഴിവാക്കുവാൻ വിജിലൻസ് വകുപ്പുമായി  വേണ്ട ഇടപെടലുകൾ നടത്താമെന്നും ഡയറക്ടർ ഉറപ്പു നൽകി.

**************

ഇതോടൊപ്പം താഴെ പറയുന്ന മറ്റ് വിഷയങ്ങൾ കൂടി ചർച്ച ചെയ്യുകയുണ്ടായി.

ഡോ. സൈരയുടെ അന്യായമായ സസ്പെൻഷൻ:

ഡോ. സൈരയുടെ അന്യായമായ സസ്പെൻഷനിൽ പ്രതിഷേധിച്ച് സംഘടന നിസ്സഹകരണ സമരത്തിലാണെന്നും, സസ്പെൻഷൻ എത്രയും വേഗം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

സർക്കാരുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ഡയറക്ടർ ഉറപ്പു നൽകി.

**************

ഓൺലൈൻ ട്രാൻസ്ഫർ: 

ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുമ്പോൾ 17.3.2023 ന് KGVOA നൽകിയ നിവേദനം പരിഗണിച്ചു കൊണ്ട് ആവശ്യമായ മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തി അംഗങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഡയറക്ടർ ഉറപ്പു നൽകി. 

**************

കോംപൻസേറ്ററി ലീവ്:

കോംപൻസേറ്ററി ലീവ് അനുവദിക്കുന്ന കാര്യത്തിൽ  തീരുമാനമാകുന്നത് വരെ എല്ലാ ഡോക്ടർമാരും അവധി ദിവസങ്ങളിൽ ഹോളിഡേ പെർമിഷൻ എടുക്കുകയാണെന്ന് ഡയറക്ടറെ അറിയിച്ചു.

CPL അനുവദിക്കുവാൻ സർക്കാറിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡയറക്ടർ അറിയിച്ചു.

**************

MVU, Night Vet ഡോക്ടർമാരുടെ ഡ്യൂട്ടി സമയ ദൈർഘ്യവും, വേതനവും ഏകീകരിക്കൽ:

7 മണിക്കൂർ ജോലി ചെയ്യുന്ന MVU ഡോക്ടർക്ക് 50,000 രൂപയും, 13 മണിക്കൂർ ജോലി ചെയ്യുന്ന Night Vet ഡോകർക്ക് 40,400 രൂപയും നൽകുന്നത് അനീതിയാണെന്നും, ഇവരുടെ ജോലിയുടെ സമയ ദൈർഘ്യവും, വേതനവും ഏകീകരിക്കണമെന്നും ഡയറക്ടറോട് ആവശ്യപ്പെട്ടു.

ഈ വിഷയം സർക്കാറിലേക്ക് അറിയിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി.

**************

വകുപ്പിലെ ഡോക്ടർമാരെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങൾ സമയമെടുത്ത് ക്ഷമാപൂർവ്വം കേൾക്കുകയും, ക്രിയാത്മകമായ ഇടപെടലുകൾ നടത്താമെന്ന് ഉറപ്പു നൽകുകയും ചെയ്ത ബഹു: വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ IAS-ന് KGVOA ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് നിയമനം
പ്രതിക്ഷേധം: വ്യാജവാർത്തക്കു എതിരെ
ഡയറക്ടറേറ്റ് ധർണ്ണ
നീതിക്കായുള്ള പോരാട്ടത്തിൻ്റെ വിജയം
സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ഇലക്ഷൻ: DVF മുന്നണി മത്സരിക്കും
പ്രൈവറ്റ് പ്രാക്ടീസ് മാനദണ്ഡങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് - മൃഗസംരക്ഷണ വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്
സംസ്ഥാന സമ്മേളനം 2023